തൃശൂര്‍ കാറളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി. കാറളം ഹരിപുരം സ്വദേശി കുഴുപുള്ളി പറമ്പില്‍ മോഹനന്‍ , ഭാര്യ മിനി , മകന്‍ ആദര്‍ശ് എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തിയത് . മോഹനനും ആദര്‍ശും വീട്ടിലെ ഹാളിലും ഭാര്യ മിനി ബെഡ് റൂമിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് .
സാമ്പത്തിക ബാധ്യത ഉള്ളതായി വിവരം ഇല്ല . ആത്മഹത്യയുടെ കാരണവും വ്യക്തമായിട്ടില്ലവീടിനോട് ചേ!ര്‍ന്നുതന്നെ പലചരക്ക് കട നടത്തുകയായിരുന്നു മോഹനന്‍ . ആദര്‍ശ് കാറളം സ്‌കൂളിലെ വി എച്ച് എസ് ഇ വിദ്യാര്‍ത്ഥിയാണ് . രാവിലെ കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയവര്‍ കട തുറക്കാത്തതിനെ കുറിച്ച് അന്വേഷിക്കുമ്പോഴാണ് ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

പൊലീസ് എത്തി വീടിന്റെ കതക് ചവിട്ടി തുറന്നാണ് അകത്ത് കയറിയത്മോഹനന് ആദര്‍ശിനെ കൂടാതെ ഒരു മകള്‍ കൂടി ഉണ്ട് . ഇവ വിവാഹിതയായി ഭര്‍ത്താവിനൊപ്പം വിദേശത്താണ് താമസം












