ലോട്ടറി കടകൾ ആഴ്ചയിൽ അഞ്ച് ദിവസം തുറന്നു പ്രവർത്തിക്കുവാൻ അനുവദിക്കണം ; ഐ.എൻ.ടി.യു.സി

കോഴിക്കോട് :ആഴ്ചയിൽ അഞ്ച് ദിവസവും കേരള ലോട്ടറി കട തുറന്ന് വിൽപന നടത്തുന്നതിനും മൂന്ന് ദിവസം നറുക്കെടുപ്പിനും അനുമതി നൽകുക, ലോട്ടറി തൊഴിലാളികൾക്ക്സർക്കാർ പ്രഖ്യാപിച്ച പതിനായിരം രൂപ അനുവദിക്കുക, ടിക്കറ്റ് മുഖവില 30 രൂപയായി കുറയ്ക്കുക, വിൽപ്പനക്കാരെയും കച്ചവടക്കാരെയും ടി.സി.എസ് – ടി.ഡി.എസിൽ നിന്നും ഒഴിവാക്കുകയും വാക്സിനേഷന് മുൻഗണന നൽകുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജൂലൈ 14 ബുധനാഴ്ച രാവിലെ 10.30 ന് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുവാൻ ഓൾ കേരള ലോട്ടറി ഏജന്റ് ആന്റ് സെല്ലേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന കമ്മറ്റി യോഗം തീരുമാനിച്ചു. കോവിഡ് പ്രതിസന്ധിയിൽ പല അംഗങ്ങൾക്കും ക്ഷേമനിധി തുക അടക്കുവാൻ കഴിഞ്ഞിട്ടില്ലന്നും മുഴുവൻ ക്ഷേമനിധി അംഗങ്ങൾക്കും സമാശ്വാസ തുകയും ബോണസും നൽകണമെന്നും സമാശ്വാസ തുക ബോണസിൽ കുറവ് ചെയ്യരുതെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫിന്റെ അദ്ധ്യക്ഷ തയിൽ ചേർന്ന യോഗത്തിൽ ഭാരവാഹികളായ പി.വി.പ്രസാദ്, പി.പി. ഡാന്റെ സ് , കെ.എം. ശ്രീധരൻ, എം.സി.തോമസ്, രഞ്ജിത്ത് കണ്ണോത്ത്, അഫ്സൽ കുരാച്ചുണ്ട്, പത്മനാഭൻ അമ്പലപ്പടി, ബാലസുബ്രഹ്മണ്യം കോഴിക്കോട്, റസാക്ക് പെരുമണ്ണ, സത്യൻ കല്ലൂര്, പ്രകാശൻ പേരാമ്പ്ര, സാജു പൊൻപാറ, പ്രസീത വടകര, തുടങ്ങിയവർ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *