ലോക്‌സഭാ തിരഞ്ഞെടുപ്പ്;കോയമ്പത്തൂര്‍ സീറ്റ് കമല്‍ഹാസന് നല്‍കാന്‍ ആലോചന


2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന്റെ സീറ്റായ കോയമ്പത്തൂര്‍ സീറ്റ് കമല്‍ഹാസന് നല്‍കാന്‍ ആലോചന. സിപിഐഎമ്മിന് പകരമായി തെങ്കാശി സീറ്റ് നല്‍കാമെന്നാണ് നിര്‍ദ്ദേശം. കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മെയ്യം ഡിഎംകെ മുന്നണിയുമായുള്ള സഖ്യചര്‍ച്ചയിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോയമ്പത്തൂരില്‍ നിന്നും ലോക്‌സഭയിലേയ്ക്ക് മത്സരിക്കാനുള്ള ആഗ്രഹം കമല്‍ഹാസന്‍ നേരത്തെ പലവട്ടം പ്രകടിപ്പിച്ചിട്ടുള്ളതാണ്.2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍, മധുര സീറ്റുകളില്‍ മത്സരിച്ചു വിജയിച്ച സിപിഎമ്മിനോട് ഇത്തവണ കോയമ്പത്തൂരിനു പകരം തെങ്കാശിയില്‍ മത്സരിക്കാനാണ് ഡിഎംകെ ആവശ്യപ്പെട്ടിരിക്കുന്നത്.


കോയമ്പത്തൂര്‍ വിട്ടുകൊടുക്കാന്‍ സിപിഐഎം ഇതുവരെ സമ്മതം മൂളിയിട്ടില്ല. ഡിഎംകെയും ഇടതുപാര്‍ട്ടികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ നീളുന്നതായും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.2021ലെ നിയമസഭാ തിര!ഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍ സൗത്തില്‍ കമല്‍ഹാസന്‍ ഒറ്റക്ക് മത്സരിച്ചിരുന്നു. അന്ന് രണ്ടാമതെത്തിയ കമല്‍ഹാസന്‍ വെറും 1728 വോട്ടുകള്‍ക്കാണു പരാജയപ്പെട്ടത്. എന്നാല്‍ കോയമ്പത്തൂര്‍ സീറ്റിന്റെ കാര്യത്തില്‍ സിപിഐഎം വിട്ടുവീഴ്ചയ്ക്കു ഇതുവരെ തയാറായിട്ടില്ല. കോയമ്പത്തൂരിന് പകരം കമല്‍ഹാസന് തെങ്കാശി സീറ്റ് നല്‍കാനും സാധ്യത കാണുന്നുണ്ട്.




Sharing is Caring