കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ കര്‍ഷക സമരത്തിന്റെ ഭാവി തീരുമാനിക്കുന്ന നിര്‍ണ്ണായക യോഗം ഇന്ന്. സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയേതര വിഭാഗത്തിന്റെ അധ്യക്ഷതയിലാണ് യോഗം ഈ മാസം 29 വരെ ഡല്‍ഹി ചലോ മാര്‍ച്ചുമായി മുന്നോട്ട് പോകില്ലെന്ന് കര്‍ഷക സംഘടന തീരുമാനിച്ചു.എന്നാല്‍ 21ാം തിയതി പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട ശുഭ്കരണ്‍ സിംഗിന്റെ ഘാതകരെ പിടികൂടാന്‍ പൊലീസ് ശ്രമിക്കുന്നില്ലെന്നാണ് കര്‍ഷക സംഘടനകളുടെ ആരോപണം. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതില്‍ കര്‍ഷകരുടെ പ്രതിഷേധം ഉയരുകയാണ്.













