നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. രാത്രി അമിത വേഗത്തില്‍ ഓടിച്ച കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരുക്കേറ്റ സംഭവത്തിലാണ് നടപടി.ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ വേണ്ടി മോട്ടോര്‍ വാഹന വകുപ്പ് നടന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ മൂന്ന് തവണ നോട്ടീസ് നല്‍കിയിട്ടും സുരാജ് പ്രതികരിച്ചിരുന്നില്ല. നടന് ആദ്യം രജിസ്ട്രേഡ് തപാലില്‍ അയച്ച നോട്ടീസ് കൈപ്പറ്റിയതിന്റെ രസീത് ആര്‍ടിഒയ്ക്ക് മടക്ക തപാലില്‍ ലഭിച്ചിരുന്നു.മറുപടി ഇല്ലാതിരുന്നതിനാലാണ് രണ്ടാമതും മൂന്നാമതും നോട്ടീസ് അയച്ചത്.

അതേസമയം, കഴിഞ്ഞ വര്‍ഷം ജൂലൈ 29ന് രാത്രി തമ്മനം-കാരണക്കോടം റോഡിലായിരുന്നു കേസിന് ആസ്പദമായ അപകടം. സുരാജ് ഓടിച്ച കാര്‍ ബൈക്കില്‍ ഇടിച്ചു ബൈക്ക് യാത്രികന്‍ മഞ്ചേരി സ്വദേശി ശരത്തിന് (31) ആണ് പരിക്കേറ്റത്.ശരത്തിന്റെ വലത് കാലിലെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും മറ്റു നാലു വിരലുകള്‍ക്ക് മുറിവേല്‍ക്കുകയും ചെയ്തിരുന്നു. പാലാരിവട്ടം പൊലീസാണ് എഫ്‌ഐആര്‍ മോട്ടര്‍ വാഹന വകുപ്പിന് കൈമാറിയത്. കേസ് രജിസ്റ്റര്‍ ചെയ്ത് സുരാജിന് അയച്ച നോട്ടിസ് കൈപ്പറ്റിയതിന്റെ രസീത് ആര്‍ടിഒക്ക് ലഭിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *