സിബിഐക്ക് തിരിച്ചടി: ലൈഫ് മിഷന്‍ കേസ് ഉടൻ പരിഗണിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.

ലൈഫ് മിഷന്‍ കേസ് വേഗം പരിഗണിക്കണമെന്ന സി.ബി.ഐ ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണത്തിനുള്ള ഇടക്കാല സ്റ്റേ നീക്കണമെന്ന ആവശ്യവും കോടതി തള്ളി. എതിര്‍ സത്യവാങ് മൂലം നല്‍കാത്തതില്‍ സി.ബി.ഐക്ക് കോടതിയുടെ വിമര്‍ശനം. സി.ബി.ഐ വാര്‍ത്തകള്‍ സൃഷ്ടിക്കാനാണെന്ന് ശ്രമിക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദം ഉന്നയിക്കുകയും ചെയ്തു.

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സി.ബി.ഐl രജിസ്റ്റർ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ചിട്ടുള്ള ഹരജികളും ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ലൈഫ് മിഷൻ സിഇഒയും യൂണിടാക്കുമാണ് ഹരജി നൽകിയത്. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍റെ ബെഞ്ച് ആണ് വീഡിയോ കോൺഫറൻസിങ് വഴി കേസ് പരിഗണിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *