‘ലവ് ജിഹാദ്’ കേസുകളില്‍ ശിക്ഷ ജീവപര്യന്തമാക്കിക്കൊണ്ടുള്ള നിയമം സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ കൊണ്ടുവരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ.ബി.ജെ.പി. സംസ്ഥാന നിര്‍വാഹകസമിതി യോഗത്തിലായിരുന്നു ഹിമന്തയുടെ പ്രഖ്യാപനം. തെരഞ്ഞെടുപ്പ് കാലത്ത് ലൗ ജിഹാദിനെ കുറിച്ച് ഞങ്ങള്‍ സംസാരിച്ചു.
താമസിയാതെ ഇത്തരം കേസുകളില്‍ ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന നിയമം കൊണ്ടുവരും എന്ന് ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.പുതിയ താമസ നയം ഉടൻ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അസമില്‍ ജനിച്ച വ്യക്തിയായിരിക്കണമെന്നതു സംസ്ഥാന സർക്കാർ ജോലി ലഭിക്കുന്നതിനുള്ള നിർബന്ധിത യോഗ്യതാ മാനദണ്ഡമാക്കുമെന്നും ഈ നിയമം എത്രയും പെട്ടെന്ന് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിനു മുമ്ബുള്ള വാഗ്ദാന പ്രകാരം ഒരു ലക്ഷം സർക്കാർ ജോലികളില്‍ സ്വദേശികള്‍ക്ക് മുൻഗണന നല്‍കിയെന്നും സമ്ബൂർണ പട്ടിക പ്രസിദ്ധീകരിക്കുമ്ബോള്‍ ഇക്കാര്യം വ്യക്തമാകുമെന്നും ബിജെപി യോഗത്തില്‍ അദ്ദേഹം കൂട്ടിച്ചേർത്തു.













