ലോകത്തിലെ ഏറ്റവും വേഗമേറിയ പുരുഷതാരമായി അമേരിക്കയുടെ നോഹ ലൈല്‍സ് 9.784 സെക്കന്‍ഡില്‍ 100 മീറ്റര്‍ ഓട്ടം ഫിനിഷ് ചെയ്ത് കരിയറിലെ മികച്ച സമയം കണ്ടെത്തിയാണ് നോഹ ലൈല്‍സ് ഈ നേട്ടം ഭദ്രമാക്കിയത്.ഇരുപത് വർഷത്തിന് ശേഷമാണ് അമേരിക്കയില്‍ നിന്നും പുരുഷൻമാരുടെ നൂറു മീറ്ററില്‍ ഒരു ലോകചാമ്ബ്യൻ പിറന്നത്.
ലൈല്‍സിന്റെ ആദ്യ ഒളിമ്ബിക് സ്വർണ മെഡലാണിത്.ജമൈക്കയുടെ കിഷെയ്ന്‍ തോംസണ്‍ വെള്ളിയും അമേരിക്കയുടെ ഫ്രഡ് കെര്‍ലി വെങ്കലവും നേടി. തോംസണ്‍ 9.79 സെക്കന്റ് സമയം കൊണ്ട് കുതിച്ചെത്തിയപ്പോള്‍ 9.81 സെക്കന്റില്‍ ഫ്രഡ് കെര്‍ലി ഫിനിഷ് ചെയ്തു. 0.005 സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് കിഷെയ്ന്‍ തോംസണെ നോഹ പിന്നിലാക്കിയത്.നോഹ ലൈല്‍സിന്റെ കരിയറിലെ സുവർണ്ണദിനങ്ങളാണ് പാരീസില്‍ കുറിച്ചത്.

കഴിഞ്ഞ മാസം 9.81 സെക്കൻഡിന് നൂറുമീറ്റർ ലൈല്‍സ് ഓടിയെത്തിയിരുന്നു. 200 മീറ്ററില്‍ ടോക്യോ ഒളിമ്ബിക്‌സില്‍ വെങ്കലം നേടിയിരുന്നു. ടോക്യോ ഒളിമ്ബിക്‌സിലെ ചാമ്ബ്യൻ ലമോന്റ് മാഴ്‌സെല്‍ ജേക്കബ്‌സിന് (9.85) അഞ്ചാമതായിഫിനിഷ് ചെയ്യാനെ സാധിച്ചുള്ളു.













