കോഴിക്കോട് ജില്ലയിലെ കേരള സിലബസ് സ്കൂളുകള്‍ക്ക് ഇന്ന് അവധി


കോഴിക്കോട് ജില്ലയിലെ കേരളാ സിലബസ് സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിലെ കിരീട നേട്ടത്തെത്തുടര്‍ന്നാണ് അവധി.


എന്നാല്‍ സി.ബി.എസ്.സി, ഐ.സി.എസ്.സി സ്കൂളുകള്‍ക്ക് അവധി ബാധകമല്ല. കണ്ണൂരില്‍ നടന്ന 57-ാമത് സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ 937 പോയിന്റാണ് കോഴിക്കോട് സ്വന്തമാക്കിയത്.


കോഴിക്കോടിന്റെ തുടര്‍ച്ചയായ 11-ാം കിരീടനേട്ടമാണിത്.



Sharing is Caring