പ്ലസ് ടു സര്‍ട്ടിഫിക്കറ്റിനൊപ്പം ഇനി ലേണേഴ്സ് ലൈസന്‍സും; പുതിയ പദ്ധതിയുമായി ഗതാഗതവകുപ്പ്

പ്ലസ് ടു പാസാകുന്നവര്‍ക്ക് ലേണേഴ്‌സ് ലൈസന്‍സും നല്‍കാന്‍ പദ്ധതി വരുന്നു. ഹയര്‍ സെക്കന്ററി പാഠ്യ പദ്ധതിയില്‍ ലേണേഴ്‌സ് ലൈസന്‍സിനുള്ള പാഠഭാഗങ്ങള്‍ക്കൂടി ഉള്‍പ്പെടുത്താന്‍ ശിപാര്‍ശയുണ്ട്. ഇതിന് വേണ്ടി മോട്ടോര്‍ വാഹനവകുപ്പ് തയാറാക്കിയ കരിക്കുലം അടുത്ത ആഴ്ച വിദ്യാഭ്യാസവകുപ്പിന് കൈമാറും. ഇത് സര്‍ക്കാര്‍ അംഗീകരിച്ചാല്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രത്തെ സമീപിക്കാനുമാണ് തീരുമാനം.

പ്ലസ് ടു വിജയിക്കുന്ന ഏതൊരാള്‍ക്കും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റിനൊപ്പം ലേണേഴ്‌സ് സര്‍ട്ടിഫിക്കറ്റും നല്‍കാനാണ് പദ്ധതി. ഇതിന് വേണ്ടി പ്‌ളസ് വണ്‍, പള്‌സ് ടു ക്‌ളാസുകളില്‍ റോഡ് നിയമവും ഗതാഗത നിയമവും ഉള്‍പ്പെടെ ലേണേഴ്‌സ് സര്‍ട്ടിഫിക്കറ്റിന് ആവശ്യമായ കാര്യങ്ങളെല്ലാം പഠിപ്പിക്കും.

സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചാല്‍ കേന്ദ്ര വാഹന ഗതാഗത നിയമത്തിലടക്കം മാറ്റം വരുത്തണം. അതിനായി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാനാണ് ഗതാഗതവകുപ്പിന്റെ തീരുമാനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *