
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് പത്രിക സമർപ്പിച്ച് പ്രമുഖ നേതാക്കൾ. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഷിഗാവിൽ പത്രിക നൽകി. വലിയ റോഡ് ഷോ ആയി നടൻ കിച്ച സുദീപിനൊപ്പം ബൊമ്മൈ ഇന്ന് മണ്ഡലം മുഴുവൻ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തും. സിദ്ദരാമയ്യ വരുണയിൽ പത്രിക നൽകി.
കൊച്ചുമകൻ ദാവനൊപ്പമെത്തിയാണ് സിദ്ദരാമയ്യ പത്രിക നൽകിയത്. കോലാറിൽ മത്സരിക്കാനുള്ള സിദ്ദരാമയയ്യുടെ നീക്കം കോൺഗ്രസ് വെട്ടിയിരുന്നു.
വലിയ തെരഞ്ഞെടുപ്പ് റാലിയായാണ് സിദ്ദരാമയ്യ പത്രിക സമർപ്പിച്ചത്. യെദിയൂരപ്പയ്ക്കൊപ്പമെത്തിയാണ് ബിജെപി നേതാവ് വിജയേന്ദ്ര പത്രിക നൽകിയത്. വിജയേന്ദ്രയുടെ പത്രികാ സമർപ്പണത്തിന് യെദിയൂരപ്പ ശിക്കാരിപുരയിൽ എത്തിയത് തന്‍റെ ആദ്യത്തെ അംബാസിഡർ കാറിലായിരുന്നു.

