
സാമന്തയുടെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ശാകുന്തളം. എന്നാല്‍ റിലീസ് ചെയ്ത് ആദ്യ ദിവസം തന്നെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ചിത്രം കാഴ്ച്ചവെച്ചത്.സാമന്തയുടെ കരിയറില്‍ തന്നെ ഏറ്റവും മോശം തുടക്കമായിരുന്നു ശാകുന്തളത്തിന്റേത്.
തെലുങ്കിനു പുറമേ, ഹിന്ദി, മലയാളം, തമിഴ്, കന്നഡ ഭാഷകളിലും റിലീസ് ചെയ്ത ചിത്രം പുറത്തിറങ്ങി ആദ്യ ആഴ്ച്ചയില്‍ നേടിയത് വെറും പത്ത് കോടി മാത്രമാണ്. ആഗോളതലത്തില്‍ റിലീസ് ചെയ്തിട്ടും കാര്യമായ നേട്ടമുണ്ടാക്കാന്‍ ചിത്രത്തിനായില്ല.80 കോടിയായിരുന്നു ശാകുന്തളത്തിന്റെ മുടക്കു മുതല്‍. എന്നാല്‍ നേടാനായത് വെറും പത്ത് കോടിക്കുള്ളിലും. സാമന്തയുടെ മാത്രമല്ല, തെലുങ്ക് സിനിമയില്‍ തന്നെ ഒരു ബിഗ് ബജറ്റ് ചിത്രത്തിനുണ്ടായ ഏറ്റവും മോശം കളക്ഷനാണ് ശാകുന്തളത്തിനുണ്ടായത്.ഗുണശേഖര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശകുന്തളയുടെ വേഷമായിരുന്നു സാമന്ത അവതരിപ്പിച്ചത്.
ചിത്രത്തില്‍ മലയാളി താരം ദേവ് മോഹനും പ്രധാന വേഷത്തിലെത്തിയിരുന്നു. അല്ലു അര്‍ജുന്റെ മകളും ചിത്രത്തില്‍ വേഷമിട്ടിരുന്നു.സാമന്തയുടെ ഒരു ചിത്രത്തിന് ലഭിച്ച ഏറ്റവും മോശം ഓപ്പണിങ്ങാണ് ശാകുന്തളത്തിനുണ്ടായിരിക്കുന്നതെന്നാണ് ട്രേഡ് അനലിസ്റ്റ് ത്രിനാഥ് ചൂണ്ടിക്കാട്ടിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തെലുങ്കില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നായികയാണ് സാമന്ത. സാധാരണഗതിയില്‍ സാമന്തയുടെ ഒരു സിനിമ ആദ്യ ആഴ്ച്ചയില്‍ തന്നെ മികച്ച കളക്ഷന്‍ നേടാറുണ്ട്.

ശാകുന്തളത്തിന് മുമ്ബ് സാമന്ത നായികയായ യശോദയ്ക്ക് സമ്മിശ്ര റിവ്യൂ ആണ് ഉണ്ടായിരുന്നതെങ്കിലും റിലീസ് ചെയ്ത ആദ്യ ആഴ്ച്ചയില്‍ മികച്ച കളക്ഷനായിരുന്നു ചിത്രം നേടിയത്. മാത്രമല്ല, സിനിമ സാമ്ബത്തികമായി വിജയിക്കുകയും ചെയ്തെന്നും ത്രിനാഥ് പറയുന്നു.
ശാകുന്തളം ആദ്യ ആഴ്ച്ചയില്‍ തന്നെ നിരാശപ്പെടുത്തി. ആഗോള തലത്തില്‍ ചിത്രം ആദ്യ ദിനം നേടിയത് ഏകദേശം 5 കോടി രൂപ മാത്രമാണ്. ആദ്യ ആഴ്ച്ചയില്‍ പത്ത് കോടി നേടാന്‍ പോലും ശാകുന്തളത്തിന് ആയില്ല.
