നിലമ്പൂര്‍ | നിലമ്പൂര്‍ മണ്ഡലത്തില്‍ എല്‍ ഡി എഫ് കണ്‍വന്‍ഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വന്‍ ജനാവലിയാണ് കണ്‍വന്‍ഷനില്‍ പങ്കെടുത്തത്.
നിലവിലുണ്ടായിരുന്ന എം എല്‍ എ വഞ്ചന കാണിച്ചതിന്റെ ഫലമാണ് ഇപ്പോള്‍ ഒരു തിരഞ്ഞെടുപ്പിലേക്ക് നീങ്ങാന്‍ കാരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എം സ്വരാജ് ആണ് ഇടതു മുന്നണിയുടെ സ്ഥാനാര്‍ഥി എന്നപ്രഖ്യാപനം വന്നതോടെ മണ്ഡലത്തില്‍ മാത്രമല്ല കേരളമാകെ ആവേശമുണ്ടായി. സ്വരാജ് സവിശേഷ വ്യക്തിത്വത്തിന് ഉടമയാണ്.

എല്‍ ഡി എഫിന് നല്ല നിലയില്‍ മുന്നോട്ടുപോകാനാവും എന്നാണ് മണ്ഡലത്തില്‍ ഉയര്‍ന്നുവന്ന വികാരം. പൊതുപ്രവര്‍ത്തനത്തിനിടെ നിയമസഭാ പ്രവര്‍ത്തനിത്തിനിടെ കൊലചെയ്യപ്പെട്ട സഖാവ് കുഞ്ഞാലിയെ ഇന്നും മലപ്പുറവും കേരളവും വേദനയോടെ ഓര്‍ക്കുന്നു.
വാരിയന്‍ കുന്നത്ത് കുഞ്ഞമ്മദ് ഹാജി നേതൃത്വം നല്‍കിയ പോരാട്ടങ്ങള്‍ക്ക് ഏറനാടിന്റെ ഭാഗമായ നിലമ്പൂരിനും പങ്കുണ്ട്്. അനവധി ധീരന്‍മാന്‍ ജീവന്‍ നല്‍കിയ പോരാട്ടത്തിന്റെ പാരമ്പര്യം ഈ നാടിനുണ്ട്. ഐതിഹാസികമായ പോരാട്ടത്തിന് നേതൃത്വം നല്‍കിയ വാരിയം കുന്നനെ ചതിയിലൂടെയാണ് പിടികൂടി കൊലപ്പെടുത്തിയത്. ഇവിടെ അടുത്തുള്ള ചോക്കാട് വച്ചാണ് പോലീസ് വളഞ്ഞ് പിടിച്ചത്. അതിനുപയോഗിച്ചത് ചതിപ്രയോഗമായിരുന്നു. ഇത്തരം ചതിപ്രയോഗങ്ങളെ ഇടതുപക്ഷം ഭയപ്പെടുന്നില്ല.













