നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വിജയപ്രതീക്ഷയുണ്ടെന്ന് എൽ ഡി എഫ് സ്ഥാനാർഥി എം സ്വരാജ്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വിജയപ്രതീക്ഷയുണ്ടെന്ന് എൽ ഡി എഫ് സ്ഥാനാർഥി എം സ്വരാജ്. എൽ ഡി എഫ് മികച്ച വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. മഴ പോലെയുള്ള കാരണങ്ങൾ കൊണ്ടാണ് പോളിംഗ് ശതമാനം കുറഞ്ഞത്. നിലമ്പൂരിൽ ഒരു മാറ്റം പ്രകടമായിരുന്നു എന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.ഭരണ വിരുദ്ധ വികാരം നിലമ്പൂരിൽ ഉണ്ടായില്ല എന്നതാണ് അനുഭവം.

എം വി ഗോവിന്ദൻ മാസ്റ്ററുടെ പ്രതികരണത്തിൽ തെറ്റായ പ്രചരണത്തിന് ശ്രമം നടന്നപ്പോൾ അദ്ദേഹം തന്നെ വിശദീകരണം നൽകിയതാണ്. അതെ വിഷയത്തിൽ മുഖ്യമന്ത്രിയും ചരിത്രം വിശദീകരിച്ചു. അതോടെ ദുർവ്യാഖ്യാനം ചെയ്തവർക്ക് നിരാശയുണ്ടാക്കി എന്നും എം സ്വരാജ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *