പുതുപ്പള്ളി ഉപതെരഞ്ഞടുപ്പില്‍ എക്‌സിറ്റ് പോളുകളില്‍ വിശ്വാസമില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. മുഖവിലക്കെടുക്കുന്നതു ജനങ്ങളെ ആണ്. എല്‍ഡിഎഫിന്റെ അടിയുറച്ച വോട്ടുകള്‍ പൂര്‍ണമായി പോള്‍ ചെയ്തു. ബിജെപി വോട്ട് ചോര്‍ച്ച 2021 മുതലേ ഉണ്ടെന്നും ജെയ്ക് പ്രതികരിച്ചു. ബിജെപിയുടെ വോട്ടില്‍ വലിയ ഇടിവുണ്ടായി. ക്രോസ് വോട്ടിംഗ് നടന്നെങ്കില്‍ ബിജെപിയുടെ വോട്ട് ആര്‍ക്ക് പോയെന്ന് ഊഹിക്കാം.
ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ടെന്നും ജയത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും ജെയ്ക് സി തോമസ് കൂട്ടിച്ചേര്‍ത്തു.പുതുപ്പള്ളിയിലെ വിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. നാളെ രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ആവേശകരമായ പ്രചാരണം നടന്ന മണ്ഡലത്തില്‍ തികഞ്ഞ വിജയ പ്രതീക്ഷയിലാണ് യുഡിഎഫ്. യുഡിഎഫിന് മികച്ച ജയമുണ്ടാകുമെന്ന് ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്.














