കുവൈത്തിൽ തിരക്കും വിമാന ടിക്കറ്റ്​ വില വർധനയും തുടരുന്നു

കുവൈത്തിൽ പെരുന്നാൾ അവധിയോടനുബന്ധിച്ച്​ 76 അധിക വിമാനങ്ങൾ ഏർപ്പെടുത്തിയിട്ടും തിരക്കും വിമാന ടിക്കറ്റ്​ വില വർധനയും തുടരുന്നു. 70 മുതൽ 150 ശതമാനം വരെയാണ് ടിക്കറ്റ്​ നിരക്ക്​ വർദ്ധിച്ചത്.

അവധി ആഘോഷത്തിന്​ വിദേശത്ത്​ പോകുന്ന കുവൈത്തികളും ഹ്രസ്വകാല അവധിക്ക്​ നാട്ടിൽ പോകുന്ന പ്രവാസികളുമാണ്​ വിമാനത്താവളത്തിൽ തിരക്ക്​ വർധിക്കാൻ കാരണം.

2,800 വിമാനങ്ങളാണ്​ അവധി ദിവസങ്ങളിൽ ഷെഡ്യൂൾ ചെയ്​തിട്ടുള്ളത്​. ചെറിയ പെരുന്നാളിന് തുടർച്ചയായ ഒമ്പത് ദിവസത്തെ അവധി പ്രഖ്യാപിച്ചതോടെയാണ്​ യാത്രക്കാരുടെ തിരക്കും ടിക്കറ്റ് നിരക്കും കൂടിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *