കെ സ്വിഫ്റ്റ് ബസ് ഇടിച്ച് ഒരാൾ മരിച്ചു. കുന്നംകുളം മലയാ ജംങ്ഷനിലുണ്ടായ അപകടത്തിൽ തമിഴ്നാട് സ്വദേശി പരസ്വാമി(55)യാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ അഞ്ചര മണിയോടെയാണ് തൃശ്ശൂർ – കോഴിക്കോട് റൂട്ടിലോടുന്ന കെ- സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടത്.
കുന്നംകുളം ജംങ്ഷനിലെ ഒരു കടയിൽ നിന്ന് ചായ വാങ്ങാനായി റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. അപകടത്തിന് ശേഷം ബസ് നിർത്താതെ പോയി എന്നുമാണ് ദൃക്സാക്ഷികൾ പറയുന്നത്.
പിന്നീട് കുന്നംകുളം പോലീസ് നടത്തിയ പരിശോധനയിൽ ആണ് ബസ് കണ്ടെത്തിയത്. പരിക്കേറ്റയാളെ ആശുപത്രിയിലേക്കെത്തിക്കാൻ ശ്രമിച്ചെങ്കിലും അതിനോടകം മരിച്ചു. നിലവിൽ തൃശ്ശൂർ മെഡിക്കൽ കോളേജിലാണ് മൃതദേഹമുള്ളത്. അപകടമുണ്ടാക്കിയ ബസ് കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തു.