ഡിഫന്‍ഡര്‍ സ്വന്തമാക്കിയതിന്റെ വിശേഷവുമായി കുഞ്ചാക്കോ ബോബൻ


പുതിയ വാഹനം സ്വന്തമാക്കിയതിന്റെ വിശേഷവുമായി മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബൻ.താരത്തിന്റെ ഇഷ്ടപ്രകാരം ഡിസൈൻ ചെയ്ത ഡിഫൻഡറാണ് സ്വന്തമാക്കിയത്.


ഭാര്യ പ്രിയ, മകൻ ഇസഹാക്ക്, അമ്മ മോളി എന്നിവരോടൊപ്പം എത്തിയാണ് ചാക്കോച്ചൻ വാഹനം സ്വന്തമാക്കിയത്. താരങ്ങളായ രമേഷ് പിഷാരടി, കലാഭവൻ ഷാജോണ്‍, ഗായത്രി ശങ്കര്‍, ഗായകൻ കെ.എസ്. ഹരിശങ്കര്‍, നടൻ പ്രശാന്ത് അലക്സാണ്ടര്‍ എന്നിവര്‍ ആശംസ അറിയിച്ചിട്ടുണ്ട്. കറുപ്പ് നിറമാണ് വാഹനം. അതുകൊണ്ടാണ് വെളുപ്പ് ഡ്രസ് ധരിച്ചതെന്ന് ആരാധകര്‍ ചോദിക്കുന്നുണ്ട്.അതേസമയം


ജൂഡ് ആന്തണി ജോസഫിന്റെ സംവിധാനത്തില്‍ എത്തിയ 2018 ആണ് ചാക്കോച്ചന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം.ചാക്കോച്ചന്റെ അഭിനയ ജീവിതത്തിലെ നൂറാമത്തെ ചിത്രമായിരുന്നു 2018.പദ്മിനി, ചാവേര്‍ എന്നീ ചിത്രങ്ങളാണ് ചാക്കോച്ചൻ നായകനായി റിലീസിന് ഒരുങ്ങുന്നത്.



Sharing is Caring