മെക്സികോയിലെ റാവൈനില്‍നിന്ന് മനുഷ്യശരീരഭാഗങ്ങള്‍ അടങ്ങിയ 45 ബാഗ് കണ്ടെടുത്തു


മെക്സികോയിലെ റാവൈനില്‍നിന്ന് മനുഷ്യശരീരഭാഗങ്ങള്‍ അടങ്ങിയ 45 ബാഗ് കണ്ടെടുത്തു. ജാലിസ്കോ സംസ്ഥാനത്തെ റാവൈനില്‍ കഴിഞ്ഞ ആഴ്ച കാണാതായ ഏഴുപേര്‍ക്കു വേണ്ടിയുള്ള പരിശോധനയിലാണ് ബാഗുകള്‍ കണ്ടെത്തിയത്.


സ്ത്രീകളുടെയും പുരുഷന്മാരുടെയും ശരീരഭാഗങ്ങളുണ്ടെന്ന് പ്രോസിക്യൂട്ടറുടെ ഓഫീസ് പറഞ്ഞു.ഒരേസ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന രണ്ട് യുവതികളെയും അഞ്ച് പുരുഷന്മാരെയും മെയ് 20മുതലാണ് കാണാതായത്. ശരീരഭാഗങ്ങള്‍ കണ്ടെത്തിയ പ്രദേശത്താണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്.




Sharing is Caring