ഓണക്കാലത്ത് ടിക്കറ്റ് നിരക്ക് കൂട്ടി കെഎസ്‌ആര്‍ടിസി

ഓണക്കാലത്ത് ടിക്കറ്റ് നിരക്ക് കൂട്ടി കെഎസ്‌ആര്‍ടിസി. അന്തര്‍സംസ്ഥാന യാത്രയ്ക്ക് ഫ്ലെക്സി റേറ്റ് കൊണ്ടുവരാനാണ് നീക്കം.

ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് നിരക്ക് വര്‍ദ്ധന ഉണ്ടാവുക. എ സി സര്‍വീസുകള്‍ക്ക് 20ശതമാനം വര്‍ദ്ധനയുണ്ടാവും. എക്‌സ്‌പ്രസ്, ഡീലക്‌സ് സര്‍വീസുകള്‍ക്ക് 15ശതമാനം നിരക്കാണ് കൂട്ടിയത്.

സ്വിഫ്റ്റിന്റെ വരവോടെ അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് മലയാളികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് കെഎസ്‌ആര്‍ടിസിയെ ആണ്. ഓണക്കാലത്ത് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടിലേയക്ക് മടങ്ങുന്നവര്‍ ധാരാളമാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് ഓണക്കാലത്ത് ഏറ്റവും ഉയര്‍ന്ന തുക ഈടാക്കാനുള്ള ശ്രമം കെഎസ്‌ആര്‍ടിസി നടത്തുന്നത്.

ഏറ്റവും തിരക്കുള്ള ദിവസം ഏറ്റവും ഉയര്‍ന്ന നിരക്ക് ഈടാക്കി ലാഭം കൊയ്യാനാണ് കെഎസ്‌ആര്‍ടിസി ലക്ഷ്യംവയ്ക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *