കോഴിക്കോട് പുതുപ്പാടിയില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ മരിച്ചു. മലബാര്‍ ഫിനാന്‍സിയേഴ്‌സ് ഉടമ കുപ്പായക്കോട് സ്വദേശി ഒളവക്കുന്നേല്‍ കുരുവിളയാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് അജ്ഞാതന്‍ സ്ഥാപനത്തിലെ ഓഫീസില്‍ കയറി കുരുവിളയുടെ ദേഹത്തു പെട്രോളൊഴിച്ച് തീ കൊളുത്തിയത്. മലബാര്‍ ഫിനാന്‍സില്‍ അതിക്രമിച്ച് കടന്ന അജ്ഞാതന്‍ മുളകുപൊടി വിതറിയതിന് ശേഷമാണ് കുരുവിളയുടെ ദേഹത്ത് പെട്രോളാഴിച്ച് തീ കൊളുത്തിയത്. അക്രമി കെട്ടിടത്തിന്റെ പിന്‍വശത്തുകൂടി രക്ഷപ്പെട്ടു.

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.













