കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾക്കെതിരെ പീഡന പരാതി;ബലാത്സംഗത്തിന് കേസെടുത്ത് പൊലീസ്

പീഡന പരാതിയില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് വനിതാ സെല്‍ പൊലീസാണ് കണ്ണൂര്‍ സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് ഖാസിക്കെതിരെ കേസെടുത്തത്. രണ്ട് വര്‍ഷം മുമ്പ് മലപ്പുറം പരപ്പനങ്ങാടിയില്‍വച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് കണ്ണൂര്‍ സ്വദേശിനി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ക്കെതിരായ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. എന്നാല്‍ കുടുംബ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ച ഖാസിയുമായി യുവതി തെറ്റിയതോടെ പരാതി നല്‍കിയെന്നാണ് ഖാസിയുമായി ബന്ധപ്പെട്ടവര്‍ ന്യായീകരിക്കുന്നത്.യുവതിയും ഭര്‍ത്താവും തമ്മില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി നേരത്തെ ഖാസി ഇടപെട്ടിരുന്നു.ഇതിനിടയിലുണ്ടായ അകല്‍ച്ചയാണ് പരാതിക്ക് കാരണമെന്നാണ് വിശദീകരണം

Spread the love

Leave a Reply

Your email address will not be published. Required fields are marked *