യുകെജി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍


കൊയിലാണ്ടി:നഴ്സറി വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ അത്തോളി സ്വദേശി കാഞ്ഞിരോളി കുഴിയിൽ ഷൗക്കത്തലിയെ കൊയിലാണ്ടി സി.ഐ.കെ.ഉണ്ണികൃഷ്ണനും സംഘവും അറസ്റ്റു ചെയ്തു. പ്രതി ജോലി ചെയ്തിരുന്ന പൂക്കാടുള്ള ഹോട്ടലിലും, പീഡനം നടന്ന സ്ഥലത്തും പ്രതിയെ എത്തിച്ച് പോലിസ് തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ഞാറാഴ്ചയാണ് കുട്ടിയെ ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതി പോലീസിന്റെ വലയില്‍ കുടുങ്ങുകയായിരുന്നു.




Sharing is Caring