‘ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച മദ്ധ്യവയസ്കൻ പോലീസ് പിടിയിൽ

കൊയിലാണ്ടി: കുറുവങ്ങാട് ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിയെ പോലീസ് പിടികൂടി.  കുറുവങ്ങാട് കാക്രാട്ട് കുന്നുമ്മൽ പുനത്തിൽ മീത്തൽ സുനിൽ കുമാറിനെയാണ് (54) കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തത്.

ശനിയാഴ്ച സന്ധ്യയ്ക്കായിരുന്നു കേസിന് ആസ്പദമായ സംഭവം. കുട്ടിയുടെ ശരീരത്തിൽ ചില പാടുകൾ കണ്ടതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. കുട്ടിയെ വൈദ്യ പരിശോധനയ്ക്കായി കൊയിലാണ്ടി താലൂക്കാ ശുപത്രിയിൽ എത്തിച്ചു. തുടർന്ന്  കോഴിക്കോട് മെഡിക്കൽ കോളേജാസ്പത്രിയിൽ കൂടുതൽ ശോധന കഴിഞ്ഞ ശേഷം പിങ്ക്പോലീസ് വിഭാഗത്തിലെ ടി. എൻ. താര, ഇ.എം. സിന്ധു എന്നിവർ കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി.
കേസന്വേഷണത്തിന് കൊയിലാണ്ടി പോലീസ്  ഇൻസ്‌പെക്ടർ എൻ. സുനിൽ കുമാറിന്റെ നേതൃത്വ ത്തിൽ എസ്.ഐ. മാരായ അനൂപ്, ശ്രീജേഷ്, സി.പി.ഒ. ബിന്ദു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *