കൊ​ല​പാ​ത​ക പ​ര​മ്പ​ര: പോ​ലീ​സി​ന് വീ​ഴ്ച​യെ​ന്ന് ലീ​ഗ്

ജി​ല്ല​യി​ലെ കൊ​ല​പാ​ത​ക പ​ര​മ്പ​ര​യ്ക്ക് കാ​ര​ണം പോ​ലീ​സി​ന്‍റെ വീ​ഴ്ച​യാ​ണെ​ന്ന് മു​സ്‌ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​എം.​ന​സീ​ർ. സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം നി​ല​നി​ക്കു​മ്പോ​ഴാ​ണ് എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​കം ന​ട​ന്ന​ത്. നാ​ടി​ന്‍റെ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​നു​ള്ള ഗു​ഢ​ശ്ര​മ​മാ​യി​രു​ന്നു ഇ​ത്.

ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ൽ ശ​നി​യാ​ഴ്ച ആ​ർ​എ​സ്എ​സ് നേ​താ​വ് വ​ത്സ​ൻ തി​ല്ല​ങ്കേ​രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ന​ട​ത്തി​യ വ​ർ​ഗീ​യ പ്ര​സം​ഗം ആ​ക്ര​മ​ണ​ത്തി​ന് പി​ന്തു​ണ ന​ൽ​കി​യോ എ​ന്ന് പൊ​ലീ​സ് പ​രി​ശോ​ധി​ക്ക​ണം.

എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നാ​ലെ ന​ട​ന്ന ബി​ജെ​പി നേ​താ​വി​ന്‍റെ കൊ​ല​പാ​ത​കം പോ​ലീ​സി​ന്‍റെ ഗു​രു​ത​ര വീ​ഴ്ച കാ​ര​ണ​മാ​ണ്. നാ​ടി​ന്‍റെ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം നി​ല​നി​ർ​ത്താ​ൻ എ​ല്ലാ​വ​രും ഒ​രു​മി​ച്ച് നി​ൽ​ക്ക​ണ​മെ​ന്നും ലീ​ഗ് ആ​വ​ശ്യ​പ്പെ​ട്ടു

Spread the love

Leave a Reply

Your email address will not be published. Required fields are marked *