കോഴിക്കോട്: വയനാട് ജില്ലയിലെ മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരിതാശ്വാസ നിധി സമാഹരണത്തിൽ കൊയിലാണ്ടി നഗരസഭ കുടുംബശ്രീ പ്രവർത്തകർ മാതൃകാപരമായ സഹായവുമായി രംഗത്ത്.
നഗരസഭയിലെ നോർത്ത് – സൗത്ത് സി ഡി എസിലെ അയൽക്കൂട്ടങ്ങളിൽ നിന്നും സമാഹരിച്ച അഞ്ച് ലക്ഷം രൂപയാണ് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ടിന് കൈമാറിയത്.

ചടങ്ങിൽ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷൻ കെ ഷിജു, പൊതു മരാമത്ത് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ ഇ കെ അജിത്ത്, കൗൺസിലർ വി പി ഇബ്രാഹീംകുട്ടി, നഗരസഭ സെക്രട്ടറി ഇന്ദു എസ് ശങ്കരി,സി ഡി എസ് ചെയർപേഴ്സൺമാരായ എം.പി. ഇന്ദുലേഖ(നോർത്ത്) കെ.കെ. വിബിന (സൗത്ത്)മെമ്പർ സെക്രട്ടറി വി. രമിത, കെ. ഗിരിജ,സൗമ്യ, അനുശ്രീ തുടങ്ങിയവർ പങ്കെടുത്തു.













