കൊയിലാണ്ടി: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനാവാതെ കൊയിലാണ്ടി നഗരസഭ പരിധിയിൽ കുടുങ്ങിയ 13 അതിഥി തൊഴിലാളികൾ സ്വദേശമായ ഝാർഖണ്ഡിലേക്ക് മടങ്ങി. ക്യാംപുകളിൽ മെഡിക്കൽ പരിശോധന കഴിഞ്ഞ ശേഷമാണ് ഇവരെ റെയിൽവേ സ്റ്റേഷനിലേക്ക് എത്തിച്ചത്.കൊയിലാണ്ടിയിൽ നിന്ന് ഇവരെ യാത്രയാക്കാൻ, മുൻസിപ്പൽ ചെയർമാൻ അഡ്വ.കെ.സത്യൻ ,മുൻസിപ്പൽ സെക്രട്ടറി, ആരോഗ്യ വിഭാഗം ജീവനക്കാർ, പോലീസ് ഉദ്യോഗസ്ഥർ, വില്ലേജ് ഓഫീസർ, കൗൺസിലർ പി.എം ബിജു തുടങ്ങിയവർ അതിഥി തൊഴിലാളികളെയാത്രയാക്കാൻ എത്തിച്ചേർന്നു.
കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഇന്ന് രാത്രി 7.30നായിരുന്നു ജില്ലയിലെ ആദ്യസംഘം യാത്രയായത്.ജില്ലയിലെ വിവിധ ഇടങ്ങളില്‍ നിന്നായി 38 കെഎസ്ആര്‍ടിസി ബസുകളിലായാണ് തൊഴിലാളികളെ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്. തൊഴിലാളികള്‍ക്ക് യാത്രയ്ക്കിടെ കഴിക്കാനുള്ള ഭക്ഷണവും നല്‍കിയാണ് ജില്ലാ ഭരണകൂടം യാത്രയാക്കിയത്.














