കോവിഡ്- 19 സഹായഹസ്തവുമായി കൊയിലാണ്ടി നഗരസഭ

കൊയിലാണ്ടി: കോവിഡ്-19 എന്ന ഈ ഒരു മഹാമാരി സമയയത്ത് കൊയിലാണ്ടി നഗരസഭയിലെ ജനങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന സന്നദ്ധ സേവനവുംമായി കൊയിലാണ്ടി നഗരസഭ. 24 മണിക്കൂറും പ്രവർത്തിക്കുന്ന സേവനത്തിൽ സി.എഫ്.എൽ.ടി.സി, വാഹനം, ഭക്ഷണം, അതിഥി തൊഴിലാളികളെ സംമ്പദ്ധിച്ച കാര്യം, ശവസംസ്കാകാരം, ഓട്ടോ, ടാക്സി സേവനം, ആംബുലസ് എന്നിവയ്ക്ക് 24 മണിക്കൂറും നഗരസഭയിലെ അധികാരപ്പെട്ട ജീവനക്കാരുടെയും സന്നദ്ധ പ്രവർത്തകരുടെയും നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

കഴിഞ്ഞ കോവിഡിൻ്റെ സമയത്തും സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ട് ഒട്ടേറെ സേവന പ്രവർത്തനങ്ങൾ കാഴ്ചവെച്ച ഒരു നഗരസഭയാണ് കൊയിലാണ്ടി.നഗരസഭയിൽ 44 വാർഡ് RRTകൾ, 3 ജനകീയ ഹോട്ടലുകൾ, 150 കിടക്കകളുള്ള എഫ്എൽടിസി, മൊബൈൽ മെഡിക്കൽ യൂണിറ്റ്, വാർ റൂം എന്നിവയുടെയെല്ലാം സഹായം ഈ മഹാമാരി സമയത്ത് ജനങ്ങൾക്ക് ലഭിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *