സമഗ്ര വിദ്യാഭ്യാസ പദ്ധതി ദിശ യുടെ ഭാഗമായി വിദ്യാലയങ്ങൾക്ക് പ്ലേറ്റും ഗ്ലാസും വിതരണം ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ സമഗ്ര വിദ്യാഭ്യാസ പദ്ധതി ദിശ യുടെ ഭാഗമായി വിദ്യാലയങ്ങൾക്ക് പ്ലേറ്റും ഗ്ലാസും വിതരണം ചെയ്തു സ്കൂളിൽ വിതരണം ചെയ്യുന്ന ഭക്ഷണം വിദ്യാർഥികൾക്ക് സുരക്ഷിതമായി പരിസ്ഥിതി സൗഹൃദമായി ആരോഗ്യം ഉറപ്പുവരുത്തി കഴിക്കുന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്
കൊയിലാണ്ടി നഗരസഭ വൈസ് ചെയർ പേഴ്സൺ വി. കെ. പത്മിനി വിതരണ ഉദ്ഘാടനം നിർവഹിച്ചു.
കൗൺസിലർ പി എം ബിജു സ്വാഗതം പറഞ്ഞു
നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു അധ്യക്ഷത വഹിച്ചു.
ഹെഡ്മാസ്റ്റർ ഗോപാലകൃഷ്ണൻ പദ്ധതി വിശദീകരണം നടത്തി.
എൻ കെ ഹരീഷ് മാതൃ പി.ടി.എ. പ്രസിഡണ്ട് ഷിംന. കെ. കെ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.പി.ടി.എ. പ്രസിഡണ്ട് എ. കെ. അനിൽ കുമാർ നന്ദിയും പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *