മഴക്കാല രോഗ പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി ജനകീയ ശുചിത്വ ക്യാംമ്പയിൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി:മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തത്തിന്റെ ഭാഗമായി ജൂൺ 5, 6 തിയ്യതികളിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ നഗരസഭാ തല ഉത്ഘാടനം കൊയിലാണ്ടി ടൗണിൽ നഗരസഭ ചെയർ പേഴ്സൻ കെ.പി .സുധ നിർവ്വഹിച്ചു. വൈസ് ചെയർമാൻ അഡ്വ.കെ. സത്യൻ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിഗ് കമ്മറ്റി ചെയർമാൻമാരായ കെ.ഷിജു, ഇ.കെ. അജിത് . കെ.ഇ. ഇന്ദിര. പി കെ. നിജില. കൗൺസിലർമാരായ രജീഷ്. വി.കെ. ഫക്രുദ്ദീൻ മാസ്റ്റർ .ജിഷ പുതിയടത്ത്. പി. പ്രജിഷ. എൻ.എസ്.വിഷ്ണു ഫയർ ഓഫീസർ . സി.പി. ആനന്ദൻ ,എം.പി.സുധീഷ് . പി.വി സത്യനാഥ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിഗ് കമ്മറ്റി ചെയർ പേഴ്സൻ സി. പ്രജില സ്വാഗതവും. ഹെൽത്ത് ഇൻസ്പെക്ടർ കെ.പി.രമേശൻ നന്ദിയും പറഞ്ഞു. നഗരസഭ ഹെൽത്ത് വിഭാഗം. പോലീസ് . ഫയർ ഫോഴ്സ് . സുരക്ഷ പാലിയേറ്റീവ് എന്നിവരുടെ നേതൃത്വത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ശുചീകരണം നടത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *