കൊയിലാണ്ടി നഗരസഭയിൽ നിലാവ് പദ്ധതിക്ക് തുടക്കമായി

കൊയിലാണ്ടി:കേരള സർക്കാർ KSEB വഴി തദ്ദേശ സ്വയം ഭരണ സ്വയം ഭരണ സ്ഥാപനങ്ങൾക്കായി നടപ്പിലാക്കുന്ന പുതിയ തെരുവ് വിളക്ക് പദ്ധതിയായ നിലാവ് പദ്ധതി കൊയിലാണ്ടി നഗരസഭയിൽ ആരംഭിച്ചു. പദ്ധതിയുടെ ഉത്ഘാടനം നഗരസഭ ചെയർപേഴ്സൻ കെ.പി.സുധ നിർവ്വഹിച്ചു. വൈസ് ചെയർമാൻ അഡ്വ: കെ. സത്യൻ അധ്യക്ഷത വഹിച്ചു.

സ്റ്റാന്റിഗ് കമ്മറ്റി ചെയർ പേഴ്സൻമാരായ കെ.ഇ. ഇന്ദിര. സി.പ്രജില. കൗൺസിൽ പാർട്ടി ലീഡർമാരായ രത്നവല്ലി ടീച്ചർ. വി.പി. ഇബ്രാഹിംകുട്ടി. കെ.കെ. വൈശാഖ്. മുൻസിപ്പൽ എൻജിനിയർ എൻ.ടി അരവിന്ദൻ , കെ.എസ് ഇ ബി. എൻജിനിയർ കെ.എസ്. പ്രദീപ് എന്നിവർ സംസാരിച്ചു. പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ഇ.കെ. അജിത് സ്വാഗതവും ,മുൻസിപ്പൽ സെക്രട്ടറി എൻ. സുരേഷ് കുമാർ നന്ദിയും പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *