മതാതീത സാംസ്‌കാരിക യാത്ര ജില്ലാ സമാപനം കൊയിലാണ്ടിയിൽ


kureepuzhaകൊയിലാണ്ടി : മതവും ജാതിയുമല്ല ജീവിതമാണ് പ്രധാനം എന്ന സന്ദേശമുയർത്തി രാഷ്ട്രകവി ഗോവിന്ദപൈയുടെ വീട്ടിൽ നിന്നും ആരംഭിച്ച കുരീപുഴ ശ്രീകുമാറിന്റെനേതൃത്വത്തിൽ നടക്കുന്ന മതാതീത സാംസ്‌കാരിക യാത്രയുടെ ജില്ലാ സമാപനം 23ന് വൈകീട്ട് കൊയിലാണ്ടിയിൽ മടനടക്കുമെന്ന ഭാരവാഹികൾ അറിയിച്ചു. സമാപന പരിപാടിയിൽ കൽപ്പറ്റ നാരായണൻ, എൻ. കെ. രവീന്ദ്രൻ, പ്രദീപൻ പാമ്പിരിക്കുന്ന്, കനമനശ്രീധരൻ മാസ്റ്റർ തുടങ്ങിയവർ സംസാരിക്കും. പരിപാടിയോടനുബന്ധിച്ച് നാടാകാ കലാ പരിപാടികളും വേദിയിൽ അരങ്ങേറും. പത്രസമ്മേളനത്തിൽ എൻ.വി. ബാലകൃഷ്ണൻ, ഇ. ദിനേശൻ, പി. കെ. രവീന്ദ്രനാഥ്, എൻ. വി. മുരളി, ശിവരാമൻ കൊണ്ടവള്ളി തുടങ്ങിയവർ പങ്കെടുത്തു.




Sharing is Caring