കൊയിലാണ്ടി സബ് റീജണല്‍ ട്രാന്‍സ്‌പോട്ട് ഓഫീസ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു


കൊയിലാണ്ടി: കേരള സര്‍ക്കാര്‍ മോട്ടോര്‍ വകുപ്പിന്റെ കൊയിലാണ്ടി സബ് റീജണല്‍ ട്രാന്‍സ്‌പോട്ട് ഓഫീസ് പുതിയ കെട്ടിടം മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.


2019 ആകുമ്പോഴേക്കും എല്ലാ താലൂക്കുകളിലും ജോയിന്റ് ആര്‍.ഡി ഓഫീസുകള്‍ നിലവില്‍ വരുമെന്ന് മന്ത്രി അറിയിച്ചു.36,000 സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയിരുന്ന സംസ്ഥാനത്ത് ഇന്ന് 13,000 ബസ്സുകള്‍ മാത്രമേ സര്‍വ്വീസ് നടത്തുന്നുള്ളു. കൊയിലാണ്ടിയിലെ ഗതാഗത കുരുക്കിന് പരിഹാരം കണ്ടെത്തുമെന്നും ട്രാഫിക് സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്തുവെന്നും മന്ത്രി പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ എം എല്‍ എ കെ ദാസന്‍ അദ്യക്ഷത വഹിച്ചു.അഡ്വ. കെ സത്യന്‍,പി വിശ്വന്‍ മാസ്റ്റര്‍,കെ.എം ശോഭ,ഷീബ സതീശന്‍,കെ.കെ രവീന്ദ്രന്‍,ഉണ്ണികൃഷ്ണന്‍,ടി.കെ ചന്ദ്രന്‍ മാസ്റ്റര്‍,യു.രാഡീവന്‍ മാസ്റ്റര്‍,വി.പി ഇബ്രാഹിന്‍കുട്ടി,അഡ്വ.വി സത്യന്‍,ഇ.കെ അജിത്ത് മാസ്റ്റര്‍,സി.രമേഷന്‍,അഡ്വ.ടി.കെ രാധാകൃഷ്ണന്‍,സുരേഷ് മേലേപേപുറത്ത്,സി.സത്യചന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.




Sharing is Caring