ഇതൊക്ക മാര്‍ക്കറ്റിഗ് സ്‌ട്രാറ്റ‌ജിയല്ലേ, കടുകട്ടി പ്രയോഗത്തില്‍ പ്രതികരിച്ച്‌ തരൂര്‍


തിരുവനന്തപുരം: പദപ്രയോഗത്തില്‍ താന്‍ എന്തിനാണ് ഇത്രയധികം കടുകട്ടി വാക്കുകള്‍ ഉപയോഗിക്കുന്നതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ശശി തരൂര്‍ എം.പി. ‘ദ പാരാഡോക്‌സിക്കല്‍ പ്രൈംമിനിസ്‌റ്റര്‍ നരേന്ദ്രമോദി’ എന്ന പുസ്‌തകത്തെക്കുറിച്ചുള്ള ചില വാക്കുകള്‍ വൈറലായതോടെയാണ് രഹസ്യം തരൂര്‍ വെളിപ്പെടുത്തിയത്.


‘ഇതൊക്കെ ഒരു മാര്‍ക്കറ്റിംഗ് സ്‌ട്രാറ്റജിയാണ്. വെറുതെ ഒരു പുസ്‌തകം പ്രഖ്യാപിക്കുന്നു, എഴുതുന്നു, എന്നു പറഞ്ഞാല്‍ അത് വലിയൊരു വാര്‍ത്തയല്ല. അത് ജനങ്ങളുടെ മനസിലേക്ക് കയറ്റാന്‍ ചില മാര്‍ക്കറ്റിംഗ് സ്‌ട്രാറ്റജികളൊക്കെ വേണ്ടി വരും. മത്സത്തൊഴിലാളികള്‍ മീന്‍ പിടിക്കാന്‍ കാത്തു നില്‍ക്കുന്നതു പോലെ. അതുപോലെ ചെറിയൊരു നമ്ബര്‍ ഇറക്കി എന്നു മാത്രം -തരൂര്‍ പറഞ്ഞു.


പുസ്തകം പുറത്തിറക്കുന്നതിനെക്കുറിച്ചുള്ള ട്വീറ്റിലാണ് ‘ഫ്‌ളൊക്‌സിനോസിനിഹിലിപിലിഫിക്കേഷന്‍’ എന്ന വാക്ക് തരൂര്‍ ഉപയോഗിച്ചത്. മൂല്യം കാണാതെ ഒന്നിനെ തള്ളിക്കളയുക എന്നതാണ് ഈ വാക്കിന്റെ അര്‍ത്ഥം. എന്നാല്‍ പാരഡോക്‌സിക്കല്‍ എന്നതിനേക്കള്‍ വലിയ വാക്കുകള്‍ ഒന്നും ദി പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍ എന്ന പുസ്‌തത്തില്‍ ഇല്ലെന്നും അദ്ദേഹം കുറിച്ചു.



Sharing is Caring