ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് കിട്ടേണ്ട അടി കിട്ടിയെന്ന് വെള്ളാപ്പള്ളി; സവര്‍ണ ലോബിക്ക് കുടപിടിച്ചതിന് കിട്ടിയ തിരിച്ചടിയാണ് ഇത്

ആലപ്പുഴ: ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് കിട്ടേണ്ട അടി കിട്ടിയെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സവര്‍ണ ലോബിക്ക് കുടപിടിച്ചതിന് കിട്ടിയ തിരിച്ചടിയാണ് ഇത്. ചാതുര്‍വര്‍ണ്യം തിരികെ കൊണ്ടുവരാന്‍ ശ്രമം നടക്കുന്നുണ്ട്. പിണറായിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ചത് ഇതിന് ഉദാഹരണമാണ്. പിന്നാക്കക്കാരെ അധിക്ഷേപിച്ചപ്പോഴൊന്നും ഒരു പ്രതിഷേധവും ഉണ്ടായിട്ടില്ല. പന്തളം രാജകുടുംബം ആര്‍ക്കോ തലച്ചോറ് പണയം വെച്ചിരിക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

ശബരിമല വിഷയത്തിലെ നിലപാടില്‍ മാറ്റമില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. കോടതി വിധിക്ക് എതിരായ സമരത്തില്‍ പങ്കാളിയാകില്ല. വിമോചന സമരത്തിന് കോപ്പുകൂട്ടുന്നു എന്ന അഭിപ്രായം മാറ്റിയിട്ടില്ല. കെ.എം.മാണി അടക്കം വിഷയത്തില്‍ ഇടപെടുന്നത് അതിന്റെ സൂചനയാണെന്നും വെള്ളാപ്പള്ളി ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *