കൊയിലാണ്ടി നഗരസഭ 23ാം ബഡ്ജറ്റ് അവതരിപ്പിച്ചു

കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭ 2018-19 വര്‍ഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു.ഭവന സ്വയം പര്യാപ്തതയ്ക്കും കൃഷിക്കും , കുടിവെള്ളത്തിനും സ്ത്രീസുരക്ഷയ്ക്കും പരിഗണന നല്‍കുന്നതായിരുന്നു ഈ വര്‍ഷത്തെ ബഡ്ജറ്റ്.96 കോടി രൂപയാണ് വിവിധ ആവശ്യങ്ങള്‍ക്കായി നഗരസഭ വകയിരുത്തിയിട്ടുള്ളത്.നവകേരള മിഷന്‍ പ്രവര്‍ത്തനങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്ന പദ്ധതികളാണ് ബഡ്ജറ്റില്‍ പ്രഖ്യാപ്പിക്കപ്പെട്ടത്.കൃഷി വികസനത്തിന് 75 ലക്ഷവും,മൃഗ സംരക്ഷണത്തിന് 20 ലക്ഷവും,ക്ഷീര വികസനത്തിന് 10 ലക്ഷവും മത്സ്യ മേഖലയ്ക്ക് 20 ലക്ഷവും ഉള്‍പ്പെടെ 120 ലക്ഷം രൂപ ഉല്‍പാദന മേഖലയ്ക്ക് നീക്കിവെച്ചു.വിദ്യാഭ്യാസ മേഖലയ്ക്കും, പാര്‍പ്പിട നിര്‍മ്മാണത്തിനുമായി 1.40കോടിയും,3.50 കോടി രൂപയും നീക്കി വച്ചു.താലൂക്കാശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 2.17 കോടി രൂപയും നീക്കി വച്ചു.96കോടി രൂപ വരവും 87 കോടി രൂപ ചിലവും 9 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് 2018-19 ലെ ബഡ്ജറ്റ്.

കൊയിലാണ്ടി നഗരസഭയുടെ 23ാം ബഡ്ജറ്റ് വൈസ് ചെയര്‍മാന്‍ വികെ പത്മിനി അവതരിപ്പിച്ചു.ചെയര്‍മാന്‍ അഡ്വ
കെ സത്യന്‍ ബഡ്ജറ്റിന്റെ മുന്‍ഗണനകളും വികസന തന്ത്രങ്ങളും വിശദീകരിച്ചു. അസി: എഞ്ചിനീയര്‍ എം മനോജ് കൂമാര്‍ സ്വാഗതം പറഞ്ഞു.കൗണ്‍സിലര്‍മാര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, ആസൂത്രണ സമിതി അംഗങ്ങള്‍, രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരും ബഡ്ജറ്റ് യോഗത്തില്‍ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *