ഫേസ്​ബുക്കിന്​ കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ്​


ന്യൂഡല്‍ഹി: വിദേശ ഏജന്‍സികളെ ഉപയോഗിച്ച്‌​ സാമൂഹിക മാധ്യമങ്ങള്‍ വഴി വിവരങ്ങള്‍ ചോര്‍ത്തുന്നത്​ അംഗീകരിക്കാനാവില്ലെന്ന്​ കേന്ദ്ര നിയമകാര്യ മന്ത്രി രവിശങ്കര്‍ പ്രസാദ്​. പൗരന്‍മാരെ ശാക്​തികരിക്കുന്നതില്‍ സാമൂഹിക മാധ്യമങ്ങളുടെ പങ്ക്​ അംഗീകരിക്കുന്നു​. എന്നാല്‍ സാമൂഹിക മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നത്​ അംഗീകരിക്കാനാവില്ലെന്ന്​ രവിശങ്കര്‍ പ്രസാദ്​ ട്വിറ്ററില്‍ കുറിച്ചു.


ഇന്ത്യക്കാരുടെ ഫേസ്​ബുക്ക്​ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ സ്​ഥാപനത്തിനെതിരെ നിയമ നടപടി സ്വീകരിക്കും. യു.എസ്​ പ്രസിഡന്‍റ്​ ട്രംപിന്റെ​​​ വിജയത്തിനായി 50 മില്യണ്‍ ഉപയോക്​താക്കളുടെ വ്യക്​തിഗത വിവരങ്ങള്‍ ഫേസ്​ബുക്ക്​ ചോര്‍ത്തിയെന്ന വാര്‍ത്തകള്‍ക്കിടയിലാണ്​ രവിശങ്കര്‍ പ്രസാദിന്റെ​​​​ ട്വീറ്റ്​.




Sharing is Caring