ദേശീയ നിരീക്ഷക പദവി ഒഴിയാന്‍ പി.ടി. ഉഷയ്ക്കും അഞ്ജു ബോബി ജോര്‍ജിനും കേന്ദ്ര നിര്‍ദേശം


ന്യൂഡല്‍ഹി: ദേശീയ നിരീക്ഷക പദവി ഒഴിയാന്‍ പി.ടി. ഉഷയ്ക്കും അഞ്ജു ബോബി ജോര്‍ജിനും കേന്ദ്ര നിര്‍ദേശം. ഇതുസംബന്ധിച്ച്‌ ഇരുവരുടെയും രാജി ആവശ്യപ്പെട്ട് കായികമന്ത്രാലയം കത്തയച്ചു. സ്വകാര്യ അക്കാദമികള്‍ നടത്തുന്നതിനാല്‍ ഭിന്നതാല്പര്യം ചൂണ്ടിക്കാട്ടിയാണ് കായികമന്ത്രാലയം നിരീക്ഷക പദവി ഒഴിയണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.


2020 ലെ ഒളിംപിക്സ് ലക്ഷ്യംവെച്ച്‌ താരങ്ങളെ വാര്‍ത്തെടുക്കുന്നതിനായുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയിലാണ് ദേശീയ നിരീക്ഷക പദവിയില്‍ വഹിച്ചിരുന്നത്. കര്‍ണം മല്ലേശ്വരി, അഭിനവ് ബിന്ദ്ര എന്നിവര്‍ക്കും ദേശീയ നിരീക്ഷക പദവി ഒഴിയാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ബിന്ദ്ര പദവി ഒഴിഞ്ഞിരുന്നു.


അതേസമയം, മാസങ്ങള്‍ക്കു മുമ്ബേ താന്‍ പദവി രാജിവെച്ചതാണെന്നും, പിന്നെ ഇപ്പോള്‍ തനിക്ക് കത്ത് എഴുതിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും പി.ടി. ഉഷ പറഞ്ഞു. എന്നാല്‍ താന്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് അഞ്ജു ബോബി ജോര്‍ജ് അറിയിച്ചു.



Sharing is Caring