രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,271 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 13,155 പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 98.26 ശതമായി തുടരുകയാണ്.
വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് നിലവില്‍ 1.35 ലക്ഷം സജീവ കേസുകളാണുള്ളത്. 17 മാസത്തിനിടയില്‍ ആദ്യമായാണ് കേസുകള്‍ ഇത്രയും കുറയുന്നത്.