സങ്കല്‍പ് സേവിങ്ങ്‌സ് അക്കൗണ്ട് അവതരിപ്പിച്ച് കൊടക് മഹീന്ദ്ര ബാങ്ക്


കൊച്ചി: ഗ്രാമീണ, അര്‍ദ്ധ-നഗര ഉപഭോക്താക്കളുടെ ബാങ്കിങ്ങ് ആവശ്യങ്ങള്‍ പരിഹരിക്കുക എന്ന് ലക്ഷ്യത്തോടെ സങ്കല്‍പ് സേവിങ്ങ്‌സ് അക്കൗണ്ടുകൾ പ്രഖ്യാപിച്ച് കൊടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ്. ‘ഏക് വിശ്വാസ് ആഗേ ബട്‌ത്തെ രഹനേ കാ’ എന്ന പദ്ധതിയുടെ ഭാഗമായാണ് പുതിയ അക്കൗണ്ട് അവതരിപ്പിച്ചിരിക്കുന്നത്. ബാങ്കിങ്ങ് സേവനങ്ങള്‍ക്ക് പുറമേ പുതിയ സേവിങ്ങ്‌സ് അക്കൗണ്ട് കോംപ്ലിമെന്ററി ടോക്ക് ടൈമും, പേഷോപ്പ്‌മോര്‍ ഡെബിറ്റ് കാര്‍ഡും ഇതോടൊപ്പം ബാങ്ക് വാഗ്ദാനം ചെയ്യുന്നു.


പുതിയ സ്കീം പ്രകാരം പ്രതിമാസ ബാലന്‍സ് ശരാശരി 2500 രൂപ അല്ലെങ്കില്‍ ചുരുങ്ങിയത് 365 ദിവസത്തേക്ക് 25,000 രൂപയുടെ സ്ഥിര നിക്ഷേപം എന്നിവയുള്ള ഓരോ ഉപഭോക്താവിനും 250 രൂപ വൺ ടൈം ബെനിഫിറ്റ് ആയി ലഭിക്കും. സ്വര്‍ണ്ണ വായ്പ, ഇരുചക്ര വാഹന, ട്രാക്ടര്‍ വായ്പ എന്നിവയിന്മേല്‍ യഥാക്രമം 100 ശതമാനം, 50 ശതമാനം പ്രോസ്സസ്സിങ്ങ് ഫീ ഇളവ്, ആഭ്യന്തര എടിഎമ്മുകളില്‍ നിന്ന് ദിവസേന 40,000 രൂപ വരെ പിന്‍വലിക്കാനുള്ള അവസരവും 2 ലക്ഷം രൂപ വരെയുള്ള ഡെയിലി പർച്ചേസ് ലിമിറ്റുള്ള പേഷോപ്പ്‌മോര്‍ ഡെബിറ്റ് കാര്‍ഡ്, പേഷോപ്പ്‌മോര്‍ ഡെബിറ്റ് കാര്‍ഡിൻമേൽ 5 ലക്ഷം രൂപ വരെ കവറേജുള്ള വ്യക്തിഗത അപകട മരണ ഇന്‍ഷൂറന്‍സ്, 2,50,000 രൂപ വരെ ലോസ്റ്റ് കാർഡ് ബാധ്യത, ഹോട്ടല്‍, ഷോപ്പിങ്ങ്, യാത്രകൾ എന്നിവയിന്മേല്‍ പ്രത്യേക പ്രതിദിനഓഫറുകളും ലഭ്യമാണ്.


അക്കൗണ്ട് തുടങ്ങുന്നതിനായി കൊടക്കിന്റെ വെബ്‌സൈറ്റിലൂടെയോ മൊബൈല്‍ ആപ്പിലൂടെയോ ഡിജിറ്റല്‍ ആയും ബാങ്കിന്റെ ബ്രാഞ്ചുകളില്‍ നേരിട്ടും അപേക്ഷിക്കാം.



Sharing is Caring