കൊല്ലത്ത് കോളജ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം : കോളേജ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരവാളൂർ വെഞ്ചേമ്പ് സ്വദേശികളായ ഉത്തമന്റെയും സരസ്വതിയുടെയും മകൾ ആതിര(22)യാണ് മരിച്ചത്. ചെമ്പഴന്തി എസ്.എൻ.കോളജിലെ എം.എ. ഇംഗ്ലീഷ് അവസാനവർഷ വിദ്യാർത്ഥിനിയാണ് ആതിര.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ആതിരയെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്‌ക്ക് മാറ്റി. മരണത്തിൽ ദുരൂഹതയില്ലെന്നും ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *