മൂന്ന് ചുവടുകളിലൂടെ ഉപഭോക്താക്കള്‍ക്ക് ഉടനടി ധനസഹായം വാഗ്ദാനം ചെയ്യുന്ന കൊടക്കിന്റെ ആമസോണിലെ കാര്‍ഡ്ലസ്സ് ഇ എം ഐ.

കൊച്ചി: മൊബൈല്‍ നമ്പറും പാനും (പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍)മാത്രം ഉപയോഗിച്ചു കൊണ്ട് മുന്‍ കൂട്ടി അംഗീകരിച്ച ഉപഭോക്താക്കള്‍ക്ക് ആമസോണ്‍ പേയിലൂടെ ഉടനടി ഉപഭോക്തൃ ധനസഹായം* നേടാന്‍ കഴിയുന്ന കാര്‍ഡ്ലസ് ഇ എം ഐ (ഇക്വേറ്റഡ് മന്ത്ലി ഇന്‍സ്റ്റാള്‍ മെന്റ്‌സ്) പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നു കൊടക് മഹീന്ദ്ര ബാങ്ക്. (“കെ എം ബി എല്‍”/”കൊടക്”).

ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ക്രെഡിറ്റ് ലഭ്യമാക്കുന്നതിനും തടസ്സമില്ലാത്ത പെയ്‌മെന്റ് അനുഭവം അതുവഴി നല്‍കി കൊണ്ട് ഈ ഉത്സവ സീസണില്‍ അവരുടെ ഷോപ്പിങ്ങ് അനുഭവം മെച്ചപ്പെടുത്തുന്നതിലാണ് ആമസോണ്‍ പേയുമായുള്ള തന്ത്രപരമായുള്ള ഈ പങ്കാളിത്തം ലക്ഷ്യമിടുന്നത്. ആമസോണ്‍.ഇന്‍ വഴി ഇനി ഷോപ്പ് ചെയ്യുന്നവര്‍ക്ക് വലിയ മൂല്യമുള്ള ഇലക്‌ട്രോണിക്‌സ്, ഫര്‍ണീച്ചര്‍, ലൈഫ് സ്‌റ്റൈല്‍, വസ്ത്ര വാങ്ങലുകള്‍ സൗകര്യപ്രദമായ പ്രതിമാസ ഇ എം ഐ-കളാക്കി മാറ്റാന്‍ കഴിയും. അതും ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ അല്ലെങ്കില്‍ യു പി ഐ പോലുമോ ഉപയോഗിക്കാതെ.

ഇ എം ഐ അതെല്ലാം സാധ്യമാക്കുന്നു.

1. ഉപഭോക്തൃ ധനസഹായം കൂടുതല്‍ താല്‍പ്പര്യപ്പെടുന്ന കടം ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ഒരു പുതിയ അനുഭവമാണിത്. കാരണം ഒരു ഹ്രസ്വകാല വായ്പ അവരുടെ അഭിലാഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു എന്ന് മാത്രമല്ല, കടബാധ്യതയുടെ ഒരു ചരിത്രം ഉണ്ടാക്കുവാന്‍ സഹായിക്കുകയും ചെയ്യുന്നു.

2. ചില്ലറ വ്യാപാര വായ്പാ വാഗ്ദാനങ്ങള്‍ക്കിടയിലെ ഏറ്റവും ജനപ്രിയമായ ഒന്നാണ് ഉപഭോക്തൃ ധനസഹായം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *