കോഴിക്കോട് : മാധ്യമ പ്രവർത്തകൻ മറുനാടൻ ഷാജൻ സ്കറിയയെ മർദ്ധിച്ച സംഭവത്തിൽ കേരളാ പത്രപ്രവർത്തക അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി. ജനങ്ങളുടെ നാവായി മാറുന്ന മാധ്യമ പ്രവർത്തനത്തെ ഭീഷണിയിലൂടെയും മർദ്ദനത്തിലൂടെയും ഇല്ലാതാക്കാനുള്ള കുത്സിത ശ്രമങ്ങൾ ജനാധിപത്യ സംസ്കാരത്തിന് ഭൂഷണമല്ല.
ജനങ്ങളുടെ വിഷയങ്ങളെ ശക്തമായും കടുത്ത ഭാഷയിലും പൊതു സമൂഹത്തിലേക്ക് കൊണ്ടു വരുമ്പോൾ അത്തരം ശബ്ദങ്ങളെ ഇല്ലാത്താക്കുവാനുള്ള ഏതൊരു നീക്കവും എന്ത് വില കൊടുത്തും തടയേണ്ടതാണ്.

ഷാജൻ സ്കറിയയെ ക്രൂരമായി മർദ്ദിച്ച സാമൂഹ്യ വിരുദ്ധർക്കെതിരെ ജാമിമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് മാതൃകാപരമായി ശിക്ഷിക്കണമെന്ന് അസോസിയേഷൻ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എം കെ അഷറഫ്, ജന. സെക്രട്ടറി രഞ്ചിത്ത് നിഹാര, ട്രഷറർ സുനിൽകുമാർ കോഴിക്കോട് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.













