ജില്ലാ ജയില്‍ ഉദ്യോഗസ്ഥനെതിരായ പരാതി അന്വേഷിക്കണം:കെ.കെ. ലതിക


ജില്ലാ ജയില്‍ ഉദ്യോഗസ്ഥനെതിരെ വനിതാ ഉദ്യോഗസ്ഥ മേലധികാരികള്‍ക്ക് പരാതിനല്‍കിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യം അന്വേഷിക്കണമെന്ന് കെ.കെ. ലതിക എം.എല്‍.എ. ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് അറിഞ്ഞിട്ടും ജയില്‍ ഡി.ഐ.ജി.യുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ല.സംഭവം അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും കെ.കെ. ലതിക എം.എല്‍.എ. അറിയിച്ചു.