ഖാദി ഗ്രാമോദ്യോഗ് എമ്പോറിയം നടത്തുന്ന ഓണം-ബക്രീദ് ഖാദി മെഗാ എക്സ്പോ നാളെ ആരംഭിക്കും


കോഴിക്കോട് :ഖാദി ഗ്രാമോദ്യോഗ് എമ്പോറിയം നടത്തുന്ന ഓണം-ബക്രീദ് ഖാദി മെഗാ എക്സ്പോ വെള്ളിയാഴ്ച ആരംഭിക്കും. എക്സ്പോയുടെ ഉദ്ഘാടനം വെള്ളിയാഴ്ച പകല്‍ മൂന്നിന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനംചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഖാദി ഗ്രാമോദ്യോഗ് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷനാകും. സെപ്തംബര്‍ മൂന്ന് വരെ എക്സ്പോ തുടരും.

വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ഖാദി തുണിത്തരങ്ങളുടെയും ഗ്രാമ വ്യവസായ ഉല്‍പ്പന്നങ്ങളുടെയും വിപുലമായ ശേഖരമാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയിരിക്കുന്നത്. ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനവും തുകല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 20 ശതമാനവും ഫര്‍ണിച്ചറുകള്‍ക്ക് 10 ശതമാനവും റിബേറ്റുണ്ട്.

വിവിധതരം സാരികള്‍, ചുരിദാറുകള്‍, കോട്ടണ്‍ ഷര്‍ട്ടുകള്‍, കുപ്പടം മുണ്ടുകള്‍ എന്നിവയുടെ വന്‍ ശേഖരമാണുള്ളത്. വിവിധതരം കരകൌശല വസ്തുക്കള്‍, ജൂട്ട് ഉല്‍പ്പന്നങ്ങള്‍, ആയുര്‍വേദ മരുന്നുകള്‍ എന്നിവയും എക്സ്പോയിലുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ഖാദി ഗ്രാമോദ്യോഗ് എമ്പോറിയം മാനേജര്‍ എം കെ ശ്യാംപ്രസാദ്, എം പരമേശ്വരന്‍, ടി ഷൈജു എന്നിവര്‍ പങ്കെടുത്തു.




Sharing is Caring