ഐഡിസിഎയുമായുള്ള കരാറിലൂടെ ഇന്ത്യൻ ബധിര ക്രിക്കറ്റ് ടീമുകളെ പിന്തുണച്ചും സ്പോൺസർ ചെയ്തും കെഎഫ്സി ഇന്ത്യ കെഎഫ്സി ക്ഷമതയിലൂടെ ആളുകളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനുള്ള പ്രതിബദ്ധതയ്ക്ക് കൂടുതൽ ദൃഢത

രാജ്യത്തെ ബധിര ക്രിക്കറ്റ് കായികരംഗത്ത് വിജയസാദ്ധ്യതയും വളർച്ചയും വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യൻ ബധിര ക്രിക്കറ്റ് അസോസിയേഷനുമായി (IDCA) ചേർന്ന് പ്രവർത്തിക്കുന്നതായി കെഎഫ്സി ഇന്ത്യ പ്രഖ്യാപിച്ചു. ഇന്ത്യൻ ബധിര ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സുമിത് ജെയിൻ, കെഎഫ്സി ഇന്ത്യ ചീഫ് മാർക്കറ്റിംഗ് ഓഫീസർ മോക്ഷ് ചോപ്ര, വനിതാ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജ് എന്നിവർ ചേർന്നാണ് ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപനം നടത്തിയത്. ഈ വർഷം മുതൽ 2023-ൽ നടക്കാനിരിക്കുന്ന ബധിരർക്കുള്ള ഐസിസി ക്രിക്കറ്റ് ലോകകപ്പ് വരെ ഐഡിസിഎയുടെ ‘പ്രധാന സ്പോൺസർ’ കെഎഫ്സി ആയിരിക്കും. ഈ ചടങ്ങിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നതിനായി സുമിത്ത്, മോക്ഷ്, മിതാലി എന്നിവർ ചേർന്ന് ദേശീയ ബധിര ക്രിക്കറ്റ് ടീമിന്റെ ലിമിറ്റഡ് എഡീഷൻ കെഎഫ്സി + ഐഡിസിഎ ജേഴ്സി പുറത്തിറക്കി. കെഎഫ്സി ക്ഷമത പ്രോഗ്രാമിലൂടെ സാധ്യതകൾ പരിപോഷിപ്പിക്കുക എന്ന ഉദ്യമത്തിന്റെ ഭാഗമായി ടൂർണമെന്റുകൾ നടത്തുന്നതിന്, വിജയസാധ്യത വളർത്തുന്നതിന്, കേൾവക്കുറവുള്ള ക്രിക്കറ്റ് താരങ്ങളുടെ ഉയർച്ചയിലേയ്ക്കുള്ള അവസരങ്ങൾ എക്സ്പ്ലോർ ചെയ്യുന്നതിനും ഇന്ത്യൻ ബധിര ക്രിക്കറ്റ് അസോസിയേഷനുമായി ചേർന്ന് ബ്രാൻഡ് സൗകര്യമൊരുക്കും. വീരേന്ദർ സിംഗ്, ക്യാപ്റ്റൻ (ഹിമാചൽ പ്രദേശ്), രോഹിത് സൈനി, വിക്കറ്റ് കീപ്പർ (ഡൽഹി), യശ്വന്ത് നായിഡു, ഫാസ്റ്റ് ബൗളർ (ആന്ധ്രാപ്രദേശ്), മഞ്ജീത് കുമാർ, ഓൾറൗണ്ടർ (ഡൽഹി), ആകാൻഷ തിവാരി, ക്യാപ്റ്റൻ (ഡൽഹി), സഞ്ജീല ബൻസാൽ, വിക്കറ്റ് കീപ്പർ (ഡൽഹി), കാജൽ ധവാൻ, ബാറ്റ്സ്മാൻ (ഡൽഹി) എന്നിങ്ങനെ വിവിധ ഐഡിസിഎ ടീമുകളെ പ്രതിനിധീകരിക്കുന്ന കളിക്കാരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

കേൾവിശേഷിയില്ലാത്ത ക്രിക്കറ്റ് കളിക്കാർക്ക് പ്രതീക്ഷ നൽകികൊണ്ട് അവരെ മുഖ്യധാരാ ക്രിക്കറ്റിലേയ്ക്ക് കൊണ്ടുവരുന്നതിന് ഒരു വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന വ്യക്തി എന്ന നിലയിലാണ് മുൻ ക്രിക്കറ്റ് കളിക്കാരനായ സുമിത് ജെയിൻ അറിയപ്പെടുന്നത്. ഈ പാർട്ണർഷിപ്പിനെകുറിച്ച് ഇന്ത്യൻ ബധിര ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സുമിത് ജെയിൻ പറഞ്ഞു, “പ്രായം, ലിംഗഭേദം, ശേഷി തുടങ്ങിയ വേർതിരിവില്ലാതെ പ്രതിഭകൾ തിളങ്ങുന്ന, തുല്യമായിരിക്കുന്ന ഇടമാണ് ക്രിക്കറ്റ് ഫീൽഡ്. രാജ്യത്ത് ബധിര ക്രിക്കറ്റ് വികസിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ പരിശ്രമത്തിന്റെ ഒരു സുപ്രധാന നാഴികകല്ലാണ് കെഎഫ്സി ഇന്ത്യയുമായുള്ള ഈ പാർട്ണർഷിപ്പ്, മാത്രമല്ല ഞങ്ങളുടെ കളിക്കാരിൽ ആത്മവിശ്വാസവും പാഷനും വളർത്തുന്നതിലും ഇത് ഉപകരിക്കും. ബധിര ക്രിക്കറ്റ് ലോകം മുഴുവൻ അറിയപ്പെടുന്നതിന് അവസരങ്ങളും വളരുന്നതിനുള്ള മാർഗ്ഗങ്ങളും കെഎഫ്സി ഇന്ത്യയുമായി ചേർന്ന് എക്സ്പ്ലോർ ചെയ്യാൻ ഞങ്ങൾ ഒരുങ്ങുകയാണ്, മാത്രമല്ല ഇപ്പോൾ മുതൽ അതിനായി പ്രവർത്തനം ആരംഭിക്കുന്നതിലും അത്രയും തന്നെ സന്തോഷമുണ്ട്.”

പാർട്ണർഷിപ്പിനെകുറിച്ച് കെഎഫ്സി ഇന്ത്യയുടെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ മോക്ഷ് ചോപ്ര പറഞ്ഞു, “കെഎഫ്സി ക്ഷമത പ്രോഗ്രാമിലൂടെ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനും ശേഷിയുള്ളവർക്കും ഇല്ലാത്തവർക്കും ഇടയിലുള്ള വേർതിരിവ് പരിഹരിക്കുന്നതിനുമുള്ള പരിശ്രമത്തിലാണ് ഞങ്ങൾ. അതിന്റെ ഭാഗമായി ഞങ്ങളുടെ കെഎഫ്സി റെസ്റ്റോറന്റുകളെ ശക്തിപ്പെടുത്തുന്നതിന് 100-ലധികം കേൾവിയില്ലാത്ത ടീം അംഗങ്ങളെ നിയമിക്കുന്ന പ്രവൃത്തികൾ നടക്കുകയാണ്, മാത്രമല്ല ഈ എണ്ണം ഇരട്ടിയാക്കാനും ലക്ഷ്യമിടുന്നു. ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് തുല്യ അവസരങ്ങൾ നൽകുന്നതിനും സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനുമുള്ള ഞങ്ങളുടെ പരിശ്രമം കൈവരിച്ച നാഴികക്കല്ലാണ് ഇന്ത്യൻ ബധിര ക്രിക്കറ്റ് അസോസിയേഷനുമായുള്ള ഞങ്ങളുടെ ഈ പാർട്ണർഷിപ്പ്. പ്രധാന സ്പോൺസർമാർ എന്ന നിലയിൽ കേൾവിയില്ലാത്ത ക്രിക്കറ്റ് താരങ്ങളുടെ വിജയസാധ്യത, നൈപുണ്യ വികസനം, ഉയർന്ന് വരുന്നതിനുള്ള അവസരങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഞങ്ങൾ പ്രവർത്തിക്കും. ബധിര ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ആവശ്യമായ പിന്തുണ നൽകുന്നതുൾപ്പെടെ ദേശീയ, അന്താരാഷ്ട്ര തലങ്ങളിൽ ബധിര ക്രിക്കറ്റിന്റെ വളർച്ചയ്ക്കായി ഐഡിസിഎയുമായി ഞങ്ങൾ ചേർന്ന് പ്രവർത്തിക്കും.”

ഈ പരിപാടിയെയും പാർട്ണർഷിപ്പിനെയും പ്രകീർത്തിച്ചുകൊണ്ട് വനിതാ ദേശീയ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനും ഖേൽരത്ന പുരസ്കാര ജേതാവുമായ മിതാലി രാജ് പറഞ്ഞു, “ബധിര ക്രിക്കറ്റ് ഉൾപ്പെടെ, സ്പോർട്സിൽ ഭിന്നശേഷിക്കാർ കാഴ്ചവെയ്ക്കുന്ന പ്രാഗൽഭ്യത്തെയും ആവേശത്തെയും സഹിഷ്ണുതയേയും ഞാൻ ഉത്സാഹത്തോടെയാണ് നോക്കിക്കാണുന്നത്. ലിംഗഭേദം, ശേഷി എന്നിവയുടെ അടിസ്ഥാനത്തിൽ നടക്കുന്ന വിവേചനങ്ങളെ കാറ്റിൽ പറത്തികൊണ്ട് കളിക്കാർക്ക് അർഹമായ അംഗീകാരം ലഭിക്കേണ്ടത് അനിവാര്യമാണ്. ഈ മേഖലയെകുറിച്ച് നടക്കുന്ന ചർച്ചകൾ ശ്രദ്ധിക്കപ്പെടുന്നതിന് കെഎഫ്സി ഇന്ത്യയുടെയും ഇന്ത്യൻ ബധിര ക്രിക്കറ്റ് അസോസിയേഷന്റെയും ഈ പാട്ണർഷിപ്പ് ഒരു പ്രധാന പങ്ക് വഹിക്കും. ഇന്ന് നടന്ന അതിപ്രധാനമായ ഈ പ്രഖ്യാപനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്. വരാനിരിക്കുന്ന മത്സരങ്ങളിൽ ടീമുകൾക്ക് എല്ലാവിധ ആശംസകളും നൽകുന്നു ഒപ്പം എന്റെ എല്ലാ പിന്തുണയും.”

സന്തോഷിക്കാൻ ഇനിയും ഒരുപാടുണ്ട് – ഇപ്പോൾ മുതൽ അടുത്ത വർഷം അവസാനം വരെ ക്രിക്കറ്റ് പ്രേമികൾക്കായി ആവേശകരമായ ഒരു നിര തന്നെ ഐഡിസിഎ ഒരുക്കിയിട്ടുണ്ട്. 2021 ഡിസംബറിൽ നടക്കുന്ന ബധിരർക്കുള്ള പുരുഷ ടി-20 ദേശീയ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് (NCCD), 2022 ജനുവരിയിൽ നടക്കുന്ന ബധിരർക്കുള്ള ദേശീയ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് (NCCD) ടി-20, ജൂനിയർ യു-19, 2022 ഫെബ്രുവരിയിൽ നടക്കുന്ന ബധിരർക്കുള്ള (പുരുഷന്മാർ) ഏകദിന ദേശീയ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് (NCCD); 2022 മാർച്ചിൽ നടക്കുന്ന ബധിരർക്കായുള്ള വനിതാ ടി-20 ദേശീയ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് (WNCCD) തുടങ്ങിയ ഡൊമസ്റ്റിക് ടൂർണമെന്റുകൾ, ബൈലാറ്ററൽ സീരീസ് (പുരുഷന്മാർ); ബധിര-ഐസിസി ഏകദിന ചാമ്പ്യൻസ് ട്രോഫി (പുരുഷന്മാർ) 2022 മാർച്ചിൽ; ബൈലാറ്ററൽ പരമ്പര (പുരുഷന്മാർ), 2022 മാർച്ചിൽ നടക്കുന്ന ബധിര-ഐസിസി ഏകദിന ചാമ്പ്യൻസ് ട്രോഫി (പുരുഷന്മാർ), 2023-ൽ നടക്കുന്ന ബൈലാറ്ററൽ പരമ്പരയും (പുരുഷന്മാർ) ബധിര-ഐസിസി ഏകദിന ലോകകപ്പ് എന്നീ അന്താരാഷ്ട്ര ടൂർണമെന്റുകളും. മത്സരങ്ങളുടെ ഷെഡ്യൂളുകളെക്കുറിച്ചുള്ള വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും ഐഡിസിഎയുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *