മിസ്റ്റര്‍ കേരളാ പോലീസ്ശരീര സൗന്ദര്യ മത്സരം സംഘടിപ്പിക്കുന്നു


12391006_884917481603742_855899196304597093_nകേരളാ പോലീസിലെ സേനാംഗങ്ങള്‍ക്കും മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്കുമായി 2016 ജനുവരി 2ന് വൈകുന്നേരം 5.30 മണിക്ക് തിരുവനന്തപുരം ഗാന്ധി പാര്‍ക്ക്‌ മൈതാനിയില്‍ വച്ച് ശരീര സൗന്ദര്യ മത്സരം സംഘടിപ്പിക്കുന്നു. 70, 80, 80+, മിസ്റ്റര്‍ കേരളാ പോലീസ് എന്നീ വിഭാഗങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ഒന്ന് രണ്ട് മൂന്നു സ്ഥാനങ്ങളില്‍ വരുന്നവര്‍ക്ക് യഥാക്രമം 3000/-, 2000/-, 1000/- എന്നീ തുകകള്‍ സമ്മാനമായി നല്‍കുന്നതും. മിസ്റ്റര്‍ കേരളാ പോലീസിന് 5000/- രൂപയുടെ തുകയും, സര്‍വീസില്‍ ഇരിക്കെ അന്തരിച്ച സി ഐ ഹരീഷ് കുമാറിന്റെ പേരിലുള്ള എവര്‍റോളിംഗ് ട്രോഫിയും സമ്മാനമായി നല്‍കുന്നതാണ്.
കേരളാ പോലീസ് സംഘടിപ്പിക്കുന്ന ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അന്നേ ദിവസം 2 PM ന് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ പോലീസ് ജിംനേഷ്യത്തില്‍ എത്തി രജിസ്ട്രേഷനും, വെയിങ്ങും നടത്താന്‍ താല്പര്യപ്പെടുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കായി ഇനി പറയുന്ന നമ്പരില്‍ ബന്ധപ്പെടുക. 9447495958




Sharing is Caring