സംസ്ഥാനത്ത് 63 പേര്‍ക്ക് കൂടി ഒമൈക്രോണ്‍; ആകെ രോഗബാധിതര്‍ 591

സംസ്ഥാനത്ത് 63 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. തൃശൂര്‍ 15, തിരുവനന്തപുരം 14, കൊല്ലം 10, എറണാകുളം 8, മലപ്പുറം 4, ഇടുക്കി 3, പാലക്കാട് 2, പത്തനംതിട്ട, കോട്ടയം, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് പുതിയ ഒമൈക്രോണ്‍ കേസുകള്‍. ഇതോടെ സംസ്ഥാനത്തെ ആകെ ഒമൈക്രോണ്‍ ബാധിതര്‍ 591 ആയി.

രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ തമിഴ്‌നാട് സ്വദേശികളാണ്. 9 പേര്‍ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 36 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍നിന്നും എത്തിയവരാണ്. 9 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമൈക്രോണ്‍ ബാധിച്ചത്. തിരുവനന്തപുരത്ത് 7 പേര്‍ക്കും തൃശൂരില്‍ 2പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

തിരുവനന്തചപുരത്ത് ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരില്‍ 6 പേര്‍ സ്വകാര്യ കോളജിലെ വിദ്യാര്‍ത്ഥികളാണ്. ടൂര്‍ പോയി വന്നശേഷം കോവിഡ് ക്ലസ്റ്റര്‍ ആയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ ഈ കോളേജ് ഒമൈക്രോണ്‍ ക്ലസ്റ്ററായി. സംസ്ഥാനത്തെ ആകെ ഒമൈക്രോണ്‍ ബാധിതരില്‍ 401 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 101 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. 70 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 19 പേരാണുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *