പഞ്ചാബ്: ഭഗവന്ത് മൻ ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി

പഞ്ചാബിൽ ഭഗവന്ത് മന്നിനെ ആം ആദ്മി പാർട്ടിയുടെ (എഎപി) മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അരവിന്ദ് കെജ്‌രിവാൾ പ്രഖ്യാപിച്ചു. ഫോണിലൂടെയും വാട്ട്‌സ്ആപ്പിലൂടെയും 93 ശതമാനത്തിലധികം വോട്ടുകളും ഭഗവന്ത് മന്നിന് ലഭിച്ചതായി എഎപി നേതാവ് കെജ്‌രിവാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മൂന്ന് ശതമാനം വോട്ടുകൾ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവിന്റെ പേരിലാണ്. കെജ്രിവാളിന് അനുകൂലമായ ഏതാനും വോട്ടുകൾ അസാധുവായി പ്രഖ്യാപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *