ആവശ്യത്തിനനുസരിച്ച് കോടിയേരി നിലപാട് മാറ്റുന്നു;പി കെ കുഞ്ഞാലിക്കുട്ടി


ആവശ്യത്തിനനുസരിച്ച് കോടിയേരി നിലപാട് മാറ്റുന്നെന്ന് മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കോൺഗ്രസിൽ ന്യൂനപക്ഷ വിഭാഗം ഇല്ല എന്ന് ഇപ്പോൾ പറയുന്നവർ ന്യൂനപക്ഷമേ ഉള്ളൂ എന്നായിരുന്നു നേരത്തെ പറഞ്ഞത്. ആവശ്യത്തിനനുസരിച്ച് കോടിയേരി നിലപാട് മാറ്റുന്നു.


ജാതിയും മതവും നോക്കി അഭിപ്രായം പറയുന്ന രീതി ഞങ്ങൾക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൊവിഡ് നിയന്ത്രണത്തിൽ സർക്കാരിന് ആശയക്കുഴപ്പമുണ്ട്. പാർട്ടി സമ്മേളനങ്ങൾ നടക്കുന്നതുകൊണ്ടാണോ എന്ന് സംശയിക്കുന്നു.

online news portal

സിപിഐഎം മാത്രം നിയന്ത്രണങ്ങൾ പാലിക്കുന്നില്ല. മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ പരിപാടികൾ മാറ്റിഎന്നും അദ്ദേഹം കൂട്ടിക്കിച്ചേർത്തു.



Sharing is Caring